അതിയടത്തെ കെ.കെ. ഗോപാലൻ നായരുടെയും കൊല്ലറത്ത് പാറുക്കുട്ടിയമ്മയുടെയും
മകനായി ജനിച്ച ബാലകൃഷ്ണൻ നായർ തലശ്ശേരി ബ്രണ്ണൻ കോളജിൽനിന്ന് ബിരുദം നേടി
പയ്യന്നൂർ ഹൈസ്കൂളിൽ അധ്യാപകനായി ഏതാനുംകാലം ജോലി ചെയ്തിരുന്നു. എന്നാൽ,
കമ്യൂണിസ്റ്റുകാരെ സർക്കാർ സർവിസിൽനിന്ന് പിരിച്ചുവിടുന്ന അക്കാലത്ത്
ബാലകൃഷ്ണൻ നായരെയും പിരിച്ചുവിട്ടു. പിന്നീട് എറണാകുളം ലോ കോളജിൽനിന്ന്
നിയമബിരുദം നേടി തലശ്ശേരിയിൽ പ്രഗത്ഭ അഭിഭാഷകൻ കുഞ്ഞനന്തൻ നായരുടെ കീഴിൽ
അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. തുടർന്ന് തളിപ്പറമ്പിൽ എം.എൽ.എയായിരുന്ന
കെ.പി. രാഘവ പൊതുവാളിന്റെ ജൂനിയറായി കുറച്ചുകാലം പ്രാക്ടീസ് ചെയ്തു.
ദീർഘകാലമായി പൂക്കോത്ത് നടയിൽ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിന്
സമീപമായിരുന്നു താമസം.